ആരാധകരേ മാപ്പ് ! മഞ്ഞപ്പടയോട് മാപ്പ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

മഞ്ഞപ്പടയോട് മാപ്പ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സിക്കെതിരയ മത്സരത്തിനിടെ ഒട്ടേറെ ബുദ്ധിമുട്ടുകൾ ആരാധകർ അനുഭവിച്ചിരുന്നു. ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മഴ കാരണം സ്റ്റേഡിയത്തിലേക്ക് കയറാൻ നല്ലൊരു വഴി വരെ ഇല്ലാതിരുന്നത് പല ആരാധകർക്കും വലിയ ബുദ്ധിമുട്ടായി മാറി. കുട്ടികളടക്കം ഫാമിലിയുമായി എത്തിയ ആരാധകർ ഏറെ ബുദ്ധിമുട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് ക്ലബ്ബ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റുമായ് രംഗത്ത് വന്നത്. ഇനി കാര്യങ്ങൾ മെച്ചപ്പെടുമെന്നും ആരാധകർക്ക് ഉണ്ടായ വിഷമതകളിൽ ഖേദപ്രകടനവും ബ്ലാസ്റ്റേഴ്സ് നടത്തി. ഏറെ കാലമായി കലൂൂരിൽ ബേസിക്ക് ഫെസിലിറ്റികൾ പോലും ഇല്ലെന്ന് ആരാധകർ പരാതിപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മഴയും ചെളിക്കുളമായ വഴിയും പ്രശ്നമായത്. ചങ്ക് പറിച്ച് നൽകുന്ന ആരാധകർക്ക് എത്രയും പെട്ടന്ന് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here