കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെതിരായ ശിക്ഷാനടപടികൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. എ ഐ എഫ് എഫ് അച്ചടക്ക സമിതി പ്ലേ ഓഫ് മത്സരത്തിനിടയില്‍ പിച്ചില്‍ നിന്ന് ഇറങ്ങിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നാല് കോടി രൂപ പിഴ ചുമത്തി. ഇതിന് പുറമേ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമാനോവിചിന് പത്ത് മത്സരങ്ങളിൽ നിന്നും വിലക്കും പ്രഖ്യാപിച്ചു.
അഞ്ച് ലക്ഷം പിഴയും ഉണ്ട്. പരസ്യമായ മാപ്പ് ഇല്ലേൽ പത്ത് ലക്ഷം കൊടുക്കേണ്ടി വരും. ഏറെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഈ നടപടിക്കെതിരെ.
-Advertisement-