ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. ആദ്യ ജയം തേടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഒരു സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇഞ്ചുറി ടൈമിൽ പൊരുതി നേടിയ സമനിലയാണ് ഇന്നത്തേത്. ആദ്യ പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ പിന്നാക്കാം പോയ ബ്ലാസ്റ്റേഴ്സിന് ഒടുവിൽ സഹൽ അബ്ദുൾ സമദാണ് ഗോളിന് വഴിയൊരുക്കിയത്. ജിക്സൺ സിംഗ് മനോഹരമായി ഈസ്റ്റ് ബംഗാൾ വലയിലേക്ക് അടിച്ച് കയറ്റി. രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്.
മോശം റഫറിയിംഗിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഇന്നത്തെ മാച്ച്. ബോക്സിൽ നിന്നും റഫീക്ക് നൽകിയ പാസ്സ് ബ്ലാസ്റ്റേഴ്സ് താരം കോനെ വലയിലേക്ക് തട്ടിയിടുക ആയിരുന്നു. ഈ ഗോൾ ഓഫ്സൈഡ് ആണെന്ന് പിന്നീട് വ്യക്തമായെങ്കിലും അസിസ്റ്റ് റഫറി കൊടി പൊക്കാത്തതിനാൽ ബ്ലാാസ്റ്റേഴ്സിന്റെ കഷ്ടകാലത്തിന് ഒരു ഗോള്‍ വഴങ്ങേണ്ടി വന്നു. ഇതുവരെ ആരോടും ജയിക്കാത്ത ഈസ്റ്റ് ബംഗാളിനെ എങ്കിലും തോൽപ്പിക്കാം എന്ന ബ്ലാസ്റ്റേഴ്സ് മോഹമാണ് ഇന്ന് തകർന്നത്.