കേരള ബ്ലാസ്റ്റേഴ്സ് കൊറോണക്കാലത്ത് കേരളത്തിന് കൈത്താങ്ങായി. കൊറോണക്കെതിരായ പോരാട്ടത്തിൽ മുന്നിട്ടിറങ്ങിയീരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ ലോകരാജ്യങ്ങൾ കോവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോകിൻ ടാബ്ലെറ്റ്സ് (HCQ) നൽകിയാണ് കേരളത്തെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സഹായിച്ചത്.
ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കാര്യം വ്യക്തമാക്കിയത്. ചങ്ക് പറിച്ച് കൊടുക്കുന്ന മലയാളികൾക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ വക വിഷു കൈ നീട്ടമായി ഈ സഹായഹസ്തം .
-Advertisement-