ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കരാർ നീട്ടി

കൊച്ചി, മെയ് 5, 2022: ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ചുമായുള്ള കരാർ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി നീട്ടി. 2024വരെ ലെസ്‌കോവിച്ച്‌ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകും. ജിഎൻകെ ഡൈനാമോ സാഗ്രെബിൽ (ഡൈനാമോ സാഗ്രെബ്‌) നിന്നാണ്‌ ലെസ്‌കോവിച്ച്‌ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌.

2009ലാണ്‌ ഈ മുപ്പത്തൊന്നുകാരന്റെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയർ ആരംഭിക്കുന്നത്‌. എൻ കെ ഒസിയെക്കിന്റെ യൂത്ത്‌ ടീമിലൂടെയായിരുന്നു തുടക്കം. 2011ൽ പ്രധാന ടീമിനായി അരങ്ങേറ്റം കുറിച്ചു. 56 മത്സരങ്ങളിൽ കളിച്ചു. അഞ്ച്‌ ഗോളും നേടി. 2013ൽ എച്ച്‌ എൻ കെ റിയെക്കിലെത്തി. നാല്‌ വർഷത്തേക്കായിരുന്നു കരാർ. രണ്ടാം സീസണിൽ 41 മത്സരങ്ങളിൽ ഇറങ്ങി. 2016 ജൂലൈയിൽ ഡൈനാമോ സാഗ്രെബിലേക്ക്‌. 2020ജനുവരിയിൽ വായ്‌പാടിസ്ഥാനത്തിൽ എൻ കെ ലോകോമോട്ടീവയ്‌ക്ക്‌ കളിച്ചു. തുടർന്നാണ്‌ ബ്ലാസ്‌റ്റേഴ്‌സുമായി കരാർ ഒപ്പിടുന്നത്‌. സീസണിൽ 21 മത്സരങ്ങളിൽ ഇറങ്ങി. 38 ടാക്കിളുകളും 37 ഇന്റർസെപ്‌ഷനുകളും നടത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here