ഈ സീസണിൽ കിരീടം നേടാൻ തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെയാണ് ഒരുക്കുന്നതെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് സീസൺ പകുതി ആകുമ്പോൾ 19 പോയിന്റ് ഉണ്ട്. കഴിഞ്ഞ സീസണിലും അത്ര തന്നെ പോയിന്റ് ഉണ്ടായിരുന്നു.
അതേസമയം അതിനു മുൻപുള്ള സീസൺ എടുത്താൽ കേരള ബ്ലാസ്റ്റേഴ്സ് ആകെ നേടിയത് 17 പോയിന്റ് ആയിരുന്നുവെന്നും ഇവാൻ പറഞ്ഞു. ഷീൽഡും കിരീടവും നേടുന്ന ഒരു ടീമിനെയാണ് ഇപ്പോൾ ഒരുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ ഇപ്പോൾ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലേ ഓഫ് എന്ന ലക്ഷ്യത്തിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് കുതിക്കുന്നത്.
-Advertisement-