കേരള ബ്ലാസ്റ്റേഴ്സ് വിടുന്നത് കൊണ്ടാണ് കൊണ്ടാണ് താരത്തെ കളിപ്പിക്കാത്തത് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ പൂട്ടിയയുടെ കാര്യമാണ് കോച്ച് വിശദീകരിച്ചത്. ഫുട്ബോൾ ഇങ്ങനെ ആണെന്നും താരങ്ങൾ ക്ലബുകൾ മാറും എന്നും അതാണ് പൂട്ടിയയുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത് എന്നും ഇവാൻ പറഞ്ഞു.
പൂട്ടിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ കളിച്ചിട്ട് കാലം കുറേയായി. കഴിഞ്ഞ രണ്ട് കളികളിൽ ടീമിലേ താരം ഇല്ലായിരുന്നു. എടികെയിലേക്ക് താരം പോവുമെന്നാണ് റിപ്പോർട്ടുകൾ.
-Advertisement-