കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാനെതിരെ നടപടി വരും, ബ്ലാസ്റ്റേഴ്സിന് പിഴ വരും. പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസാണ് ഈ വാർത്ത പുറത്ത് വിട്ടത്. ഇവാന് സെപ്പറേറ്റായി ഒരു നോട്ടീസ് അയച്ചിട്ടുണ്ട്. ആ നോട്ടീസിന് ഇവാൻ നൽകുന്ന മറുപടിക്ക് ശേഷമാവും നടപടി വരിക. കേരള ബ്ലാസ്റ്റേഴ്സ് എന്തായാലും പിഴ അടക്കേണ്ടി വരും. ബെംഗളൂരു എഫ്സിക്കെതിരായ കളിക്കിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കളിക്കിടെ ബെംഗളൂരുവിനായി ഫ്രീ കിക്ക് ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഡിഫെന്റ് ചെയ്യാൻ ഒരുങ്ങും മുൻപ് കിക്കെടുത്ത സുനിൽ ഛേത്രി ഗോളടിച്ചു.
ഈ വിവദ ഗോൾ ബെംഗളൂരുവിനായി റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടു. ഒടുവിൽ ബെംഗളൂരു ജയിച്ചതായി ഒഫീഷ്യൽ പ്രഖ്യാപനവും വന്നു. കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധവും വിവാദ ഗോളും റഫറിയുടെ ഏകപക്ഷീയമായ തീരുമാനവും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചു.