കഴിഞ്ഞ ദിവസം മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഓ വരുൺ ത്രിപുരനേനി. കഴിഞ്ഞ സീസണിൽ പരിക്കേറ്റ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും പരിശീലകൻ ഡേവിഡ് ജെയിംസും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാണ് ഇയാൻ ഹ്യൂം ആരോപിച്ചത്.
എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഓ നടത്തിയിരിക്കുന്നത്. ഇയാൻ ഹ്യൂം മാച്ച് ഫിറ്റ്നസ് കൈവരിക്കാൻ അടുത്ത ജനുവരിവരെയാവും എന്നത് കൊണ്ടാണ് താരത്തിനെ സ്വന്തമാക്കാതിരുന്നത്. പരിക്കേറ്റ സമയത്ത് ഇയാൻ ഹ്യൂം ക്ലബ്ബിന്റെ തണലിൽ ആയിരുന്നു. ചികിത്സക്ക് ആവശ്യമായ തുകയെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് ആണ് വഹിച്ചത്.
ഐ.എസ്.എല്ലിൽ 8 വിദേശ താരങ്ങളെ അനുവദിക്കാതിരുന്നതും ഇയാൻ ഹ്യൂമിനെ സ്വന്തമാക്കുന്നതിനു തടസ്സമായി. ക്ലബ്ബിന്റെ തീരുമാനം ക്രൂരമാണെന്ന് പറഞ്ഞ ഇയാൻ ഹ്യൂം എന്ത് കൊണ്ട് ക്ലബ് ചെയ്തു കാര്യങ്ങൾ പറഞ്ഞില്ലെന്നും സി.ഇ.ഓ ചോദിച്ചു. കഴിഞ്ഞ തവണ റെനെ മ്യുലൻസ്റ്റീനിനു കീഴിൽ ഇയാൻ ഹ്യൂം ഫോം കണ്ടെത്താൻ വിഷമിച്ചപ്പോഴും താരത്തെ ക്ലബ് സമ്രക്ഷിരുന്നു എന്ന് വരുൺ ത്രിപുരനേനി പറഞ്ഞു.