ഇന്ത്യൻ സൂപ്പർ ലീഗിൽ ചിത്രമെഴുതി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. കേരള ബ്ലാസ്റ്റേഴ്സിനായി ഐഎസ്എല്ലിൽ ഏറ്റവുമധുകം ഗോൾ നേടുന്ന രണ്ടാമത്തെ താരമായി അഡ്രിയാൻ ലൂണ. മലയാളി സൂപ്പർ സ്റ്റാർ സികെ വിനീതിന്റെ 11 ഗോളുകൾ എന്ന നേട്ടമാണ് ലൂണ മറികടന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ബർതലമോവ് ഒഗ്ബചെയുടെ 15 ഗോളുകൾ എന്ന റെക്കോർഡാണ് ഇനി ലൂണക്ക് മുൻപിലുള്ളത്.
ഇന്നലെ ജെംഷദ്പൂർ എഫ്സിക്കെതിരെ നേടിയ വിജയഗോളാണ് ഈ ചരിത്ര നേട്ടം ലൂണക്ക് നേടിക്കൊടൂത്തത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരം കൂടിയാണ് ലൂണ. വമ്പൻ ഓഫറുകൾ വന്നിട്ടും കോച്ച് ഇവാനും മഞ്ഞപ്പടക്കും ഒപ്പം നിൽക്കാൻ ഈ സീസണിൽ ലൂണ തീരൂമാനിക്കുകയായിരുന്നു. ലൂണ ഗോളടിച്ച മത്സരങ്ങളിലൊന്നും ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല.
-Advertisement-