ഇന്നലെ കൊച്ചിയ മഞ്ഞപ്പട എഫക്റ്റ്. കൊച്ചി മെട്രോയിൽ റെക്കോർഡ് യാത്രികരാണ് ഇന്നലെ സഞ്ചരിച്ചത്. 1,25,950 ആളുകളാണ്. ഐഎസ്എൽ 10 എഡിഷന്റെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ ആണ് നേരിട്ടത്. 2-1ന്റെ ജയവും കേരള ബ്ലാസ്റ്റേഴ്സ് നേടി.
ഇന്നലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ കേരളക്കരയാകെ കൊച്ചിയിലേക്ക് ഒഴുകുകയായിരുന്നു. ഇതാണ് കൊച്ചിൽ മെട്രോയിലെ റെക്കോർഡ് യാത്രികർക്ക് കാരണം. കേരള ബ്ലാസ്റ്റേഴ്സ് പ്രകടനം കാണാനും തിരികെ മടങ്ങാനും ബ്ലാസ്റ്റേഴ്സ് ആരാധകർ ഉപയോഗിച്ചത് കൊച്ചി മെട്രോ തന്നെയായിരുന്നു.
-Advertisement-