കേരള ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വമ്പൻ ജയം. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളാണ് ഇന്ന് വിജയത്തിന് ചുക്കാൻ പിടിച്ചത്. ഫ്രീ കിക്കിലുടെ ദെയ്സുകെയും കാമ പെപ്രയുമാണ് ഗോളടിച്ചത്. ആദ്യ പ്രീസീസൺ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ മഞ്ഞപ്പടക്ക് ഇത് ആശ്വാസ ജയമാണ്. ഇനി 15ന് ഒരു കളി കൂടെ കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്.
-Advertisement-