ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.
ഡ്യൂറൻഡ് കപ്പിൽ നടന്ന മൂന്നു മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയും ഓരൊരു വിജയവുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. എന്നാൽ പ്രീ സീസൺ മത്സരങ്ങളിൽ ആറെണ്ണത്തിൽ നാലെണ്ണവും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. പ്രീ സീസണിൽ നടന്ന ആറ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ജയം 8 – 0ന് എറണാകുളം മഹാരാജാസ് കോളജ് ടീമിനെതിരെ ആയിരുന്നു. ശേഷം നടന്ന മത്സരത്തിൽ കോവളം എഫ്സിക്കെതിരെ 5 – 0ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിജയം സ്വന്തമാക്കി. ശേഷം പഞ്ചാബ് എഫ്സിക്കെതിരെ 3 – 2നും യുഎഇ ക്ലബ്ബായ അൽ വാസൽ എഫ്സിക്കെതിരെ 6 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തോൽവി വഴങ്ങി. പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ തോൽവിയായിരുന്നുവത്.
എന്നാൽ പ്രീസീസണിലെ അവസാന രണ്ട് മത്സരങ്ങളിലും വീണ്ടും ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഷാർജ എഫ് സിക്കെതിരെ 2-1 നും അൽ ജസീറ അൽ ഹംറ എഫ്സിക്കെതിരെ 2-0നും വിജയിച്ചു
ഒൻപതാം സീസണിലെ നോക്ഔട് ഘട്ടത്തിലാണ് ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനമായി എറ്റുമുട്ടിയത്. പെനാലിറ്റിയിൽ അവസാനിച്ച മത്സരത്തിൽ സുനിൽ ഛെത്രി ഗോളിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കാതെ സ്റ്റേഡിയം വിട്ടു പോവുകയായിരുന്നു