കലിപ്പടക്കണം കണക്ക് തീർക്കണം!, ബെംഗളൂരു- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം സൂപ്പർ കപ്പിൽ നടക്കും. ഏപ്രിൽ മാസം നടക്കുന്ന ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരേ ഗ്രൂപ്പിൽ തന്നെയാവും കളിക്കുക.
ഏപ്രിൽ 16ന് ആരാധകർ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി പോരാട്ടം നടക്കും. കോഴിക്കോട് EMS സ്റ്റേഡിയത്തിൽ വെച്ചാവും പോരാട്ടം. കോഴിക്കോടും മഞ്ചേരിയിലെ പയ്യനാടും ആവും കളികൾ നടക്കുക. ഫൈനൽ ഏപ്രിൽ 25ന് കോഴിക്കോട് വെച്ചാവും നടക്കുക.
-Advertisement-