കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിത് ആവേശ രാവ്. സാൻ ബാസ് മീഡിയ നടത്തിയ ട്വിറ്റർ പോളിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. നാലാം റൗണ്ടിൽ ടർക്കിഷ് സൂപ്പർ ടീം ഗലറ്റസറെയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ട്വിറ്റർ പോളിൽ 53% വോട്ടിന്റെ വ്യക്തമായ ആധിപത്യമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ആകെ രണ്ട് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തിലധികം വോട്ട് പോൾ ചെയ്തപ്പോളാണ് ബ്ലാസ്റ്റേഴ്സ് 53% വോട്ടുമായി ജയം നേടിയത്. അതേ സമയം ഗലറ്റസറെക്ക് 47% വോട്ട് മാത്രമേ നേടാനായുള്ളൂ.
ടർക്കിഷ് ആരാധകരോട് മാത്രമല്ല മൂന്നാം റൗണ്ടിൽ തോറ്റ പെർസിബ് ആരാധ്കരോടും കൂടി പൊരുതിയാണ് ഈ ജയം നേടിയത്. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ടർക്കിഷ് ചാമ്പ്യന്മാരാണ് ഗലറ്റസരായ്. യൂറോപ്യൻ ഫുട്ബോളിൽ തങ്ങളുടെ സാനിധ്യം ഉറപ്പിക്കാൻ സാധിച്ച ടീമാണ് ഗലറ്റസരായ്. യുവേഫ കപ്പും യുവേഫ സൂപ്പർ കപ്പും നേടിയ ഏക തുർക്കി ക്ലബ്ബാണ് ഗലറ്റസരായ്. 9.2 മില്ല്യൺ ഫോള്ളോവേഴ്സാണ് ഗലറ്റസറെക്ക് ട്വിറ്ററിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് 1.8 മില്ല്യൺ ഫോള്ളോവ്വ്വ്ഴ്സ് മാത്രമാണുള്ളത്.