കേരള ബ്ലാസ്റ്റേഴ്സിന്റെ സെമിയിലെ എതിരാളികളും തുർക്കിയിൽ നിന്ന് തന്നെ. തുർക്കിഷ് ടീമായ ട്രാബ്സോൺസ്പോറാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ടർക്കിഷ് ക്ലബ്ബായ ഗലറ്റസറെയെയാണ് സാൻ ബേസ് ട്വിറ്റർ പോളിന്റെ നാലാം റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇപ്പോൾ സെമിയിൽ വീണ്ടും മുന്നിൽ വന്നത് ഒരു തുർക്കിഷ് ക്ലബ്ബ് തന്നെ. തുർക്കിയിലെ വമ്പൻ ക്ലബ്ബുകളിൽ ഒന്നാണ് ട്രാബ്സോൻസ്പോർ. 52 വർഷത്തിന്റെ പാരമ്പര്യമുണ്ട് ഈ തുർക്കി റ്റീമിന്. ഇസ്താംബൂള്ളിന് പുറത്ത് നിന്ന് ടർക്കിഷ് സൂപ്പർ ലീഗ് നേടുന്ന ആദ്യ ടീം കൂടിയാണ് ട്രാബ്സോൻസ്പോർ.
6 തവണ സൂപ്പർ ലീഗ് നേടിയ ടീം എട്ട് തവണ റണ്ണേഴ്സ്പ്പുമായിരുന്നു. 8 വീതം തവണ ടർക്കിഷ് കപ്പും ടർക്കിഷ് സൂപ്പർ കപ്പും ട്രാബ്സോൻസ്പോർ നേടിയിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിൽ 2011/12 സീസണിൽ ഗ്രൂപ്പ് സ്റ്റേജിൽ കളിച്ചിട്ടുണ്ട് ട്രാബ്സോൻസ്പോർ. കഴിഞ്ഞ സീസണിൽ തുർക്കിയിൽ നാലാം സ്ഥാനത്തായിരുന്നു ട്രാബ്സോൺസ്പോർ. തുർക്കിയിലെ രാജാക്കന്മാരെ മലർത്തിയടിച്ച മഞ്ഞപ്പടക്ക് മുട്ടാൻ പോന്ന എതിരാളികളാണോ ഇവർ എന്ന കാര്യം സംശയമാണ്. ട്വിറ്ററിൽ 1.7 മില്ല്യൺ ഫോളോവേഴ്സ് ട്രാബ്സോൻസ്പോറിനുണ്ട്.