ഇന്ത്യൻ സൂപ്പർ ലീഗ് ആരാംഭിക്കാനിരിക്കെ മഞ്ഞപ്പടയ്ക്ക് വേണ്ടി ഒരുങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരെന്ന് വിദേശ മാധ്യമങ്ങൾ പോലും വാഴ്ത്തുന്ന മഞ്ഞപ്പടയ്ക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഒരുങ്ങുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സർപ്രൈസ് ഗിഫ്റ്റായി ഹോം മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് മാനേജ്മെന്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ സീസണുകളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്ക് ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മത്സരങ്ങള്‍ക്കായിരുന്നു.
മോശം പ്രകടനം കാഴ്ച്ചവെച്ച ബ്ലാസ്റ്റേഴ്സിന് ഗാലറിയിലെ സപ്പോർട്ടും നഷ്ടമായി. മഞ്ഞപ്പടയിലെ ആക്റ്റീവ് മെംബേഴ്സ് മാത്രമായിരുന്നു ഒടുവിൽ കളികാണാൻ എത്തിയത്. നാണക്കേടിന്റെ സംഖ്യ നാലായിരമായി താഴ്ന്നിരുന്നു. ഇത്തവണ ആരാധകരെ തിരികെയെത്തിക്കാൻ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് സാധ്യത. എഴൂപതിനായിരത്തോളം ആരാധകർ ആർത്തിരമ്പിയ കൊച്ചിയെ തിരികെ കൊണ്ടിവരാനാണ് ശ്രമം.
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിച്ച് പരമാവധി ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുക എന്നതാവും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ലക്ഷ്യം.