കേരള ബ്ലാസ്റ്റേഴ്സ് ഡച്ച് പരിശീലകൻ ഷറ്റോരിയെ പുറത്താക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക ഉയരുകയാണ്. മഞ്ഞപ്പടക്ക് വേണ്ടി ഈ സീസണിൽ തകർത്തു കളിച്ച രണ്ട് സൂപ്പർ സ്റ്റാർസ് ഷറ്റോരിക്ക് പിന്നാലെ പടിയിറങ്ങും. അത് മറ്റാരുമല്ല കൊണ്ടുവന്ന ഒഗ്ബെചെയുടെയും മെസ്സിയുടെയുമാണ്. ഈ വെടിക്കെട്ട് താരങ്ങളെ പിരിയുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചങ്ക് തകർക്കും.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിട്ട് ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ ഷറ്റോരിയുടെ ഒരു വിളിക്ക് ഓടിയെത്തിയതാണ് ഒഗ്ബെചെ. പിന്നീട് കേരളത്തെ നയിച്ച ഒറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോളടിവീരനാവാനും സികെ വിനീറ്റ്ജിന്റെ റെക്കോർഡ് തകർന്ന് പുതിയ റെക്കോർഡ് ഇടാനും മുൻ പിഎസ്ജി താരത്തിനായി. ഈ സീസണിൽ 15 ഗോളുകൾ നേടാൻ ഒഗ്ബെചെയ്ക്ക് ആയിരുന്നു. ഒപ്പം ഒരു അസിസ്റ്റും ഒഗ്ബെചെ സ്വന്തം പേരിലാക്കി. ബ്ലാസ്റ്റേഴ്സ് ഓൾ ടൈം റെക്കോർഡ് ആണിത്.
ഷറ്റോരി മറ്റ് ഐഎസ്എൽ ക്ലബിലും പോവുകയാണെങ്കിൽ ഒപ്പം ഒഗ്നെചെയും മെസ്സിയും പോയേക്കും. ഒഗ്ബെചെയുടെ സ്ട്രൈക്കിംഗ് പാട്ണർ ആയ മെസ്സിയേയും കൊച്ചിയിൽ എത്തിച്ചത് ഷറ്റോരിയാണ്. ആരാധകർ അടക്കം കുറ്റപ്പെടുത്തിയപ്പോൾ മെസ്സിയിൽ പൂർണ വിശ്വാസം അർപ്പിച്ചത് ഷറ്റോരി മാത്രമായിരുന്നു.
ഒടുവിൽ എട്ടു ഗോളുകളും ഒരു അസിറ്റും ഈ സീസണിൽ മെസ്സി സംഭാവന ചെയ്തു. ഷറ്റോരിക്ക് ഒപ്പം ഈ രണ്ട് താരങ്ങളും ക്ലബ് വിടുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സിന് തീരാ നഷ്ടമാകും. ഈ ഒരു അവസ്ഥ ഒഴിബാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കിണഞ്ഞ് ശ്രമിക്കുന്നത്.