ഇന്ത്യൻ സൂപ്പർ ലീഗ് നേടാൻ കഴിവുള്ള സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നതെന്ന് പരിശീലകൻ എൽകോ ഷറ്റോരി. പരിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന് വില്ലനായത്. മിനിമം പ്ലേഓഫിൽ എത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമായിരുന്നു. തന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പരിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുയിവർലൂണ്, ജിങ്കൻ, ആർകെസ് എന്നീ സൂപ്പർ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഐഎസ്എൽ കിരീടത്തിന് കേരള ബ്ലാസ്റ്റേഴ്സിന് സാധ്യത ഉണ്ടായിരുന്നു. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ഒരു മത്സരം വാനോളം പുകഴ്ത്തുമെന്നും ഒരു മത്സരം തോൽക്കുമ്പോഴേക്ക് വിമർശനങ്ങൾ തുടങ്ങുമെന്നും ഇത് മോശം പ്രവണതയാണെന്നും ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷ കൈവിട്ടിട്ടില്ല ഇപ്പോഴും തനിക്ക് പ്രതീക്ഷയുണ്ട് എന്നും ഷറ്റോരി കൂട്ടിച്ചേർത്തു.
-Advertisement-