കേരള ബ്ലാസ്റ്റേഴ്സ്- ഒഡീഷ എഫ്സി പോരാട്ടം സമനിലയിൽ. മൂന്നാം മത്സരത്തിലും ജയമില്ലാതെ ബ്ലാസ്റ്റേഴ്സ്. തിരിച്ചടിയായി പരിക്കും റഫറിയുടെ മോശം തീരുമാനങ്ങളും. കേരള ബ്ലാസ്റ്റേഴ്സ് -ഒഡിഷ എഫ്സി പോരാട്ടത്തിൽ ഗോൾ പിറന്നില്ല. എന്നാൽ ആദ്യ പകുതി ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. രണ്ട് താരങ്ങൾ പരിക്കേറ്റ് പുറത്ത് പോയി. ഏറെ വൈകാതെ ഉറപ്പിച്ചിരുന്ന ഒരു പെനാൽറ്റി റഫറി അനുവദിക്കാതിരിക്കുകയും ചെയ്തു.
ജൈറോയെയും, അറ്റാക്കർ മെസ്സിയെയും ആണ് കേരള ബ്ലാസ്റ്റേഴ്സിന് പരിക്ക് കാരണം നഷ്ടപ്പെട്ടത്. സഹലിന്റെ ഒറ്റക്കുള്ള പോരാട്ടം അവസാനിച്ചത് ഒഡിഷയിടെ ബോക്സിലാണ്. എന്നാൽ സഹലിനെ വീഴ്ത്തിയത് ക്ലിയർ പെനാൽറ്റിയാണെങ്കിലും റഫറി അനുവദിച്ചില്ല. ജൈറോയ്ക്കും മെസിക്കും പകരം ഹക്കുവും ഹെഡ്മാസ്റ്റർ റാഫിയുമാണ് കളത്തിലിറങ്ങിയത്.
ഒടുവിൽ റാഫിക്ക് പകരം ക്യാപ്റ്റൻ ഒഗ്ബചെ ഇറങ്ങിയിട്ടും ഗോൾ പിറന്നില്ല. മലയാളി യുവതാരം രാഹുലിന്റെ ഒരു വെടിക്ലെട്ട് ഷോട്ട് ഡോരൻസോറോ തടഞ്ഞു. ജയിക്കാനായി കളിക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന് ജയമില്ലാ എന്നതാണ് യഥാർത്യം. നാല് കളികളിൽ നാല് പോയന്റുമായി ആറാമതാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.