ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും സമനില. കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈയ സമനിലയിൽ കുരുക്കി മുംബൈ സിറ്റി എഫ്സി. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് കളി അവസാനിപ്പിച്ചു. കൊച്ചിയിലെ കടം വീട്ടാൻ പോയ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം. ഒരു ജയം മാത്രമാണ് ആരാധകർ ഇന്ന് പ്രതീക്ഷിച്ചിരുന്നത്.
കളിയുടെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയായിരുന്നു. എങ്കിലും ഇരു ടീമുകളും അക്രമിച്ച് കളിച്ചു. ബൈസിക്കിൾ കിക്കുമായി ബ്ലാസ്റ്റേഴ്സ് താരം മെസ്സി തകർത്തെങ്കിലും ആരാധകരുടെ ഹൃദയങ്ങൾ തകർത്ത് അമരേന്ദറിന്റെ ഒരു സേവ് അവിടെ നടന്നു.
ഗോളടിക്കാതെ ബ്ലാസ്റ്റേഴ്സ് കിതച്ചപ്പോൾ പിറന്നത് നിരവധി അവസരങ്ങൾ. ഇരു ടീമുകളും ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷേ മുംബൈ സിറ്റിയുടെ മോശം ഫിനിഷിംഗ് സത്യത്തിൽ ബ്ലാസ്റ്റേഴ്സിന് തുണയായി. ക്യാപ്റ്റൻ ഒഗ്ബചെ ഇല്ലെങ്കിലും വെടിക്കെട്ട് തുടക്കമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. രണ്ടാം പകുതിയിലും ആദ്യ പകുതിയിലെ പോലെ രഹ്നേഷ് ബ്ലാസ്റ്റേഴ്സിന് തുണയായി.
മിഅക്ച്ച സേവുകളുമായി മഞ്ഞപ്പടയുടെ വലതാരം 77ആം മിനുട്ട് വരെ കാത്തു. ആദ്യം മെസ്സി ബൗളിയിലൂടെ ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു. ജെസ്സലാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാൽ രണ്ട് മിനുട്ടിനുള്ളിൽ ഗോൾ മടക്കി മുംബൈ സിറ്റി മാസ്സായി. അമീൻ ചെർമിറ്റിയാണ് മുംബൈയുടെ ഗോൾ നേടിയത്. ഇതോടെ വെറും 6 പോയന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.