കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന് കിബു വികൂനയുടെ പ്രിയ ശിഷ്യന് ഫ്രാന് ഗോണ്‍സാലെസിനെ റാഞ്ചാൻ ഒരുങ്ങി മഞ്ഞപ്പട. എന്നാൽ കാര്യങ്ങൾ അത്രക്ക് എളുപ്പമാകില്ല. ഫ്രാൻ ഗോൺസാലെസിന് വേണ്ടി മത്സരിച്ച് മോഹന്‍ ബഗാനും കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. ഐലീഗില്‍ കിരീടം സ്വന്തമാക്കിയതോടെ സ്പാനിഷ് മിഡ് ഫീല്‍ഡറെ നിലനിര്‍ത്താന്‍ മോഹന്‍ ബഗാന് ശ്രമം തുടരുന്നുണ്ട്.
റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന് ഗോണ്‍സാലെസ് കഴിവുറ്റ മിഡ് ഫീല്‍ഡറാണ്. 31കാരനായ സ്പാനിഷ് താരം ലാലിഗയില്‍ റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ സീസണിൽ 10 ഗോളും ഒരു അസിസ്റ്റും കൊൽക്കത്തൻ ക്ലബ്ബിനായി നേടിയിട്ടുണ്ട്.
അടുത്ത സീസണില്‍ എടികെയ്ക്കൊപ്പം ലയിച്ച് ഐഎസ്എലില്‍ പന്തുതട്ടാനിറങ്ങുന്ന ബഗാന് ഫ്രാന് ഗോണ്‍സാലെസിനെ വിട്ടുകൊടുക്കാന്‍ താത്പര്യമില്ല. അതേ സമയം ബ്ലാസ്റ്റേഴ്സ് കോച്ച് വിക്കൂനയ്ക്കൊപ്പം ചേരാനാണ് ഫ്രാനിന്റെ താത്പര്യം. ഫ്രാൻ ഗോണ്‍സാലെസിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ ചില സൂചനകള്‍ ഇക്കാര്യത്തില്‍ നല്‍കുന്നുമുണ്ട്.