കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പ്രതിരോധ താരം ബംഗാളിലേക്ക്

മറ്റോരു കേരള ബ്ലാസ്റ്റേഴ്സ് താരൻ കൂടി ക്ലബ്ബ് വിടുന്നു. കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കായിരുന്ന രാജു ഗെയ്ക്‌വാദാണ് കൊച്ചി വിടുന്നത്. രാജു പോവുന്നത് ഈസ്റ്റ് ബംഗാളിലേക്കാണ് രാജുവും ഈസ്റ്റ് ബംഗാളുമായുള്ള ചർച്ചകൾ ഫൈനലൈസ് ചെയ്തതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ പരിക്കേറ്റ മുൻ നായകൻ സന്ദേശ് ജിങ്കന് പകരമായിരുന്നു വെറ്ററൻ താരം രാജു ഗെയ്ക്‌വാദ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

2018-19 സീസണിൽ ജെംഷദ്പൂർ എഫ്സിക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട് രാജു ഗെയ്ക്വാദ്. ഈസ്റ്റ് ബംഗാൾ , എഫ്സി ഗോവ, മുംബൈ സിറ്റി ജംഷദ്പൂർ എന്നി ടീമുകൾക്ക് വേണ്ടിയും രാജു ഗെയ്ക്വാദ് ബൂട്ടണിഞ്ഞിട്ടുണ്ട്. മുമ്പ് ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.

30കാരനായ രാജു ഗെയ്ക്വാദിന് മികച്ച പ്രകടനം ഒന്നും മഞ്ഞ ജേഴ്സിയിൽ കാഴ്ചവെക്കാൻ ആയിരുന്നില്ല. എന്തായാലും രാജു ക്ലബ് വിടുന്നതിൽ മഞ്ഞപ്പടയുടെ ആരാധകർക്ക് യാതൊരു നിരാശയും ഉണ്ടാവില്ല. ഇന്ത്യയുടെ ത്രോ മാൻ എന്നറിയപ്പെടുന്ന രാജു മുമ്പ് ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. രാജുവിന്റെ ലോങ് ത്രോകൾ പ്രശസ്തമാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here