സംഘാടകരായ മിച്ചി സ്പോർട്സിന്റെ വീഴ്ച; യുഎഇയിലെ പ്രീ സീസൺ റദ്ദാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനം, കൊച്ചിയിൽ പ്രീ സീസൺ തുടരും

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക നിര ഉള്ളതും ആരാധകരുടെ എണ്ണത്തിൽ ഏഷ്യയിൽ അഞ്ചാം സ്ഥാനവും ഉള്ള ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിലെ പ്രീ സീസൺ ടൂർ റദ്ദാക്കി. പരിപാടിയുടെ പ്രമോട്ടറും  സംഘാടകരുമായ മിച്ചി സ്പോർട്സ് കരാറിൽ വരുത്തിയ വീഴ്ചയെ തുടർന്നാണ് തീരുമാനം.

കരാർപ്രകാരം ടീമിന്റെ താമസം, പരിശീലന സൗകര്യം എന്നിവ ഏർപ്പെടുത്തുന്നതിൽ മിച്ചി സ്പോർട്സ് പരാജയപ്പെടുകയായിരുന്നു. കരാർ പാലിക്കുന്നതിലും നടപ്പാക്കുന്നതിലും മിച്ചി സ്പോർട്സ് വീഴ്ചവരുത്തി. ടീമിന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതും ഇവർ ശ്രമിച്ചു.പല സ്ഥലങ്ങളും പ്രീസീസൺ  ടൂർണമെന്റിന്  ആതിഥേയത്വം വഹിക്കാൻ തയ്യാറായി രംഗത്തെത്തിയിരുന്നു  എങ്കിലും ,  ലോകത്ത് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതിനാലാണ്  കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ടൂറിന് യുഎഇ തിരഞ്ഞെടുക്കാൻ കാരണം.

ഐഎസ്എൽ സീസൺ 6 ന്  മുന്നോടിയായി സെപ്റ്റംബർ  നാലിനാണ് പ്രീ സീസൺ മാച്ച് നടന്നത്. പുതിയ സാഹചര്യത്തിൽ പ്രീ സീസൺ മത്സരം കൊച്ചിയിൽ തുടരുംലോകമെമ്പാടുമുള്ള ആരാധകർ ടീമിനോട് ഉള്ള പിന്തുണയും സ്നേഹവും എപ്പോഴും പ്രകടിപ്പിക്കാറുണ്ട് എന്ന് ടീം വ്യക്തമാക്കി . യുഎഇയിൽ ഒരുക്കിയ സ്വീകരണവും ആദ്യമത്സരത്തിൽ ഉടനീളം നൽകിയ പിന്തുണയും ഹൃദയസ്പർശിയായിരുന്നു. എന്നാൽ ആരാധകരിലേക്ക്  എത്താൻ ക്ലബ് നടത്തിയ ശ്രമങ്ങൾ എല്ലാം അവതാളത്തിൽ ആക്കുകയായിരുന്നു മിച്ചി സ്പോർട്സ് എന്ന്  കേരള ബ്ലാസ്റ്റേഴ്സ് കുറ്റപ്പെടുത്തി.

സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനവും പാളിച്ചകളും കൊച്ചിയിലേക്ക് മടങ്ങാൻ ടീമിനെ നിർബന്ധിതരാക്കുകയായിരുന്നു.ആത്മാർത്ഥതയിൽ ഒരു വിട്ടുവീഴ്ചയ്ക്കും കേരളബ്ലാസ്റ്റേഴ്സ് തയ്യാറല്ല  എന്നും മിച്ചിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനം ഒരുകാരണവശാലും സ്വീകാര്യമല്ല എന്നും ടീം അറിയിച്ചു . ഇക്കാരണത്താൽ പ്രീ സീസൺ മത്സരങ്ങൾക്കായി കൊച്ചിയിലേക്ക് മടങ്ങുകയാണ്.  മത്സരം വീക്ഷിക്കുന്നതിനും ടീമിന് പിന്തുണ നൽകാനും തയ്യാറായി നിന്ന യുഎഇയിലെ ആരാധകർക്ക് ഇത് വേദന ഉളവാക്കുന്ന തീരുമാനമാണെന്ന് അറിയാം എന്നും കൂടുതൽ പ്രൊഫഷണലുകളും വിശ്വസ്തതയുമുള്ള ആളുകളുമായി സഹകരിച്ച് തിരിച്ചു യുഎഇയിലേക്ക് എത്താൻ സാധിക്കും എന്നാണ്  പ്രതീക്ഷ എന്നും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here