കേരളത്തിലെ രണ്ടാം പ്രീ സീസൺ മത്സരത്തിനായി ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും. ഐ ലീഗിലെ കറുത്ത കുതിരകളായ റിയൽ കാശ്മീർ ആകും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പനമ്പള്ളി നഗർ സ്റ്റേഡിയം ആകും മത്സരത്തിന് വേദിയാവുക. എന്നാൽ പതിവ് പോലെ തന്നെ പ്രീ സീസൺ കാണാനായുള്ള അവസരം ബ്ലാസ്റ്റേഴ്സ് ആരാധകർക്കില്ല. റിയൽ കാശ്മീരിമിന്റെ റിയൽ വാരിയേഴ്സിനെ പരിചയപ്പെടനുള്ള അവസരവും ഫുട്ബോൾ ആരാധകർക്ക് നഷ്ടമാകും. യുഎഇയിലെ പ്രീ സീസൺ ഉപേക്ഷിച്ച് വന്ന കൊമ്പന്മാർ കർണാടകയിലെ ക്ലബായ സൗത്ത് യുണൈറ്റഡുമായി ആദ്യ മത്സരത്തിൽ ഏറ്റുനമുട്ടിയിരുന്നു.
എന്നാൽ അന്ന് വമ്പൻ തിരിച്ച വരവുമായി ബ്ലാസ്റ്റേഴ്സ് കാലം നിറഞ്ഞപ്പോൾ ജയം സ്വന്തമായി. സൗത്ത് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് തകർത്തു. ആദ്യ ഗോൾ വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് തിരിച്ചടിച്ചത്. കളിയിൽ ആദ്യ പകുതിയിൽ മഗേഷ് ബ്ലാസ്റ്റേഴ്സിനെതിരെ സൗത്ത് യുണൈറ്റഡ് വേണ്ടി അടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആഞ്ഞടിച്ചു.
ആദ്യം നർസാരിയുടെ ഗോളിലൂടെ ആയിരുന്നു ബ്ലാസ്റ്റേഴ്സ് സമനില നേടിയത്. പിന്നാലെ ഒരു വെടിക്കെട്ട് ഫ്രീകിക്കിലൂടെ യുവതാരം സാമുവൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. കളിയുടെ അവസാനത്തോടടുത്തപ്പോൾ സുയിർവലോൺ കേരള ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തു. സന്ദേശ് ജിങ്കൻ, സഹൽ, പ്രശാന്ത്, രെഹ്നേഷ്, രാഹുൽ, ജെസ്സെൽ എന്നിങ്ങനെ പ്രമുഖരെല്ലാം കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചു.