സെർബിയയിൽ കേരള ബ്ലാസ്റ്റേഴ്സ് ഉടമ അറസ്റ്റിൽ

കേരള ബ്ലാസ്റ്റേഴ്സ് ഉടമയും പ്രമുഖ വ്യവസായിയുമായ നിമഗദ പ്രസാദ് അറസ്റ്റിലായി. തെലുഗു മാധ്യമങ്ങളാണ് നിമഗദ പ്രസാദ് അറസ്റ്റിലായതായ വാർത്തകൾ പുറത്തു വിട്ടത്. സെർബിയയിൽ ഉള്ള നിമഗദ പ്രസാദ് അവസാന രണ്ട് ദിവസമായി അവിടെ പോലീസ് കസ്റ്റഡിയിലാണ്. ബെൽഗ്രേഡ് പോലീസ് ബ്ലാസ്റ്റേഴ്സ് ഉടമയെ ജയിലിലാക്കിയിരിക്കുന്നത്.

സെർബിയയിൽ ഉള്ള ബിസിനസ് സംബന്ധിച്ച പരാതിയിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും തെലുഗു ന്യൂസ് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. സെർബിയയിൽ വിനോദ സഞ്ചാരത്തിന് പോയതായിരുന്നു പ്രസാദ്. ഇദ്ദേഹത്തിന്റെ മോചനത്തിനായി വിദേശകാര്യ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് കുടുംബം. ജയിൽ ബ്ലാസ്റ്റേഴ്സ് ഉടമ പ്രസാദിന് പുത്തരിയല്ല. അനധികൃത സ്വത്ത് സമ്പാദനത്തിൽ തെലുങ്കാനയിൽ 17‌മാസത്തോളം ജയിലിൽ കിടന്നിട്ടുണ്ട് നിമഗഡ പ്രസാദ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here