കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടെയെത്തി. ലാകിച് പെസിചിന് പിന്നാലെ മതേജ് പോപ്ലാനിക്കും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലോണിലാണ് ഹങ്കേറിയൻ ക്ലബ്ബിലേക്ക് താരം പറക്കുന്നത്. ഹങ്കേറിയൻ ക്ലബ്ബായ കപോസ്വാരി റാകോസി എഫ്സിയിലേക്കാണ് താരം കൂടുമാറുന്നത്.
കഴിഞ്ഞ സീസണിൽ വൻ പ്രതീക്ഷയോടെ ടീമിൽ എത്തിയ സ്ലൊവേനിയൻ താരം പൊപ്ലാനികിന് മഞ്ഞപ്പടയ്ക്ക് വേണ്ടി അധികം ചെയ്യാനായിരുന്നില്ല. കഴിഞ്ഞ സീസണിൽ വെറും നാലു ഗോളുകൾ മാത്രമേ പൊപ്ലാനികിന് സ്കോർ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. സ്ലൊവേനിയൻ ലീഗിൽ ഗോളടിച്ച് കൂടിയ പൊപ്ലാനികിന് ഇവിടെ ഒന്നും ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല.
26കാരനായ പൊപ്ലാനിക് സ്ലൊവേനിയ ക്ലബായ ട്രിഗ്ലാവിനു വേണ്ടി രണ്ട് സീസണുകളിലായി 40ൽ അധികം ഗോളുകൾ നേടിയിരുന്നു. താരത്തിന് ഇന്ത്യയിൽ തന്നെ തുടരണം എന്ന് ആഗ്രഹമുള്ളത് കൊണ്ട് ഇന്ത്യൻ ക്ലബുകളുടെ ഓഫറുകൾക്കായി ശ്രമിച്ചിരുന്നു. എന്നാൽ ലോണിൽ താരത്തെ ഹങ്കറിയിലേക്കയക്കാനാണ് ഒടുവിൽ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്. ഇതോടു കൂടി പെസിച്, പെകുസൺ,നികോള,കാലി എന്നിവർ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. സ്റ്റഹനോവിച്ചിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.