കേരള ബ്ലാസ്റ്റേഴ്സ് പോളിഷ് ഗോളടിയന്ത്രത്തെ കൊച്ചിയിലെത്തിക്കുന്നു. പോളിഷ് ടീമായ ഗോർനിക് സാബ്രെസെയുടെ സ്ട്രൈക്കർ ഇഗൊർ ആംഗുളോ കേരള ബ്ലാസ്റ്റേഴ്സിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കൊണ്ടുവരുന്നത്. ഐഎസ്എല്ലിലെ മലയാളി സാന്നിധ്യമായ ബ്ലാസ്റ്റേഴ്സ് ഇഗോറിനായി ശ്രമിക്കുന്നു എന്നാണ് പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അത്ലെറ്റിക് ബിൽബാവോയിൽ കളിയാരംഭിച്ച ഈ 36കാരൻ സ്പാനിഷ് ദേശീയ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഫ്രാൻസ് ,സൈപ്രസ്, ഗ്രീസ് എന്നിവടങ്ങളിലും കരിയറിൽ ഒരു ട്രാവലറായ അദ്ദേഹം കളിച്ചിട്ടുണ്ട്. ഈ സീസണിന്റെ ഒടുവിൽ പോളണ്ട് വിടുമെന്ന് പറഞ്ഞ താരഹ്തിന് തുർക്കിയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് താരത്തിന് ഓഫറുകൾ ഉള്ളത്. കഴിഞ്ഞ സീസണിൽ 10 ഗോളുകൾ അടിക്കാനും നാല് അസിസ്റ്റ് നൽകാനും ആംഗുളോയ്ക്ക് ആയിരുന്നു.
-Advertisement-