കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ലോകത്ത് ടീമിനായി നൽകുന്ന കട്ട സപ്പോർട്ട് കാരണം പ്രസിദ്ധരാണ്. ലോകത്തിന്റെ ഏത് കോണിൽ ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുകയാണെങ്കിലും, അവിടെ പിന്തുണക്കാൻ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഉണ്ടാവാറുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളിൽ ഏറ്റവുമധികം ആരാധകർ ഉള്ള ടീമും ബ്ലാസ്റ്റേഴ്സ് തന്നെ. ലോക്ക്ഡൗൺ കാലത്ത് ആരാധകരെ ആവേശത്തിലാഴ്ത്താൻ ഒരു ട്വിറ്റർ പോളാണ് നടക്കുന്നത്.
സോഷ്യൽ മീഡിയ റിസർച്ച് കമ്പനിയായ സാൻ ബാസ് മീഡിയ നടത്തുന്ന പോളിന്റെ രണ്ടാം റൗണ്ടിൽ ഒളിമ്പിക്ക് മാഴ്സയുമായിട്ടാണ് മലയാളികളുടെ സ്വന്തം ബ്ലാസ്റ്റേഴ്സ് മത്സരിച്ചത്. വമ്പൻ ജയമാണ് മഞ്ഞപ്പടയുടെ പിന്തുണയോടെ ബ്ലാസ്റ്റ്ശ്ഴ്സ് ജയിച്ചു കയറിയത്. സോഷ്യൽ മീഡിയയിലും ബ്ലാസ്റ്റേഴ്സിന് കട്ടക്ക് സപ്പോർട്ട് നൽകി ആരാധകരുണ്ട്. മൂന്നാം റൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത് ഇന്തോനേഷ്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പെർസിബ് ബാങ്ഡങിനോടാണ്.
എ എഫ്സി റാങ്കിംഗിൽ 98 മത് നിൽക്കുന്ന പെർസിബ് ഇന്തോനേഷ്യയിൽ തന്നെ എറ്റവും അധികം ആരാധകർ ഉള്ള ക്ലബ്ബാണ്. രണ്ട് തവണ ഇന്തോനേഷ്യൻ ചാമ്പ്യന്മാരാണ് പെർസിബ്. 2014ൽ ആണ് അവർ അവസാനമായി കിരീടം നേടിയത്. ജയിക്കാനായി കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും ഒട്ടേറെ വോട്ട് വേണം. ഒരു ശതമാനത്തിന്റെ ലീഡ് ഉണ്ടങ്കിലും ബ്ലാസ്റ്റേഴ്സിന് വിജയമുറപ്പിക്കാനായിട്ടില്ല.