കേരള ബ്ലാസ്റ്റേഴ്സ് കാത്തിരിക്കുകയാണ് ഒരു ജയത്തിനായി. ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലയായിരുന്നു. ആദ്യ ജയം തേടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഒരു സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇഞ്ചുറി ടൈമിൽ പൊരുതി നേടിയ സമനിലയാണ് ഇന്നലത്തേത്. കളിയിലെ രണ്ട് ഗോളും അടിച്ചത് ബ്ലാസ്റ്റേഴ്സ് തന്നെ ആയിരുന്നെന്നത് വിധിയുടെ വിളയാട്ടം. ഒരു ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നത്. 2019 ഫെബ്രുവരി 15നാണ് അവസാനമായി കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി ജയിക്കുന്നത്. അന്ന് എതിരില്ലാത്ത മൂന്ന് ഗോളീന് ചെന്നൈയിൻ എഫ്സിയെ മഞ്ഞപ്പട കിഴടക്കി.
അതിന് ശേഷം 675 ദിവസമായി ഒരു ജയം പോലും ഇല്ലാതെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുൻപിൽ ഉള്ളത്. കാണികൾ സ്റ്റേഡിയത്തിൽ ഉണ്ടായിറുന്നെങ്കിൽ പ്രതിഷേധ ചൂട് കേരള ബ്ലാസ്റ്റേഴ്സ് അറിഞ്ഞേനെ. എന്നാൽ ഇപ്പോൾ കണികളുമില്ല സോഷ്യൽ മീഡിയയിൽ പോലും പ്രതിഷേധ ചൂടില്ല. ഇപ്പോൾ സമനില തെറ്റിയ നിലയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ഏറെ അവകാശ വാദങ്ങളുമായെത്തിയ കിബു വികൂനക്കും പിഴക്കുന്ന കാഴ്ച്ചകളാണ് നമ്മൾ ഇപ്പോൾ കാണുന്നത്.