സ്പാനിഷ് താരം വിൻസന്റ് ഗോമസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. മുൻ
ഡിപോർട്ടീവോ ലാ കൊരൂനയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയിരുന്നു വിസെന്റെ ഗോമസ് . മോഹൻലാൽ തിരശ്ശീലയിൽ അനശ്വരമാക്കിയ രാജാവിന്റെ മകൻ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് വിൻസന്റ് ഗോമസ്. സ്പെയിനിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് താരം ഇന്ത്യയിലേക്ക് പറന്നു.
അറ്റാക്കിങ് മിഡ്ഫീൽഡർ, സെൻട്രൽ മിഡ്ഫീൽഡർ റോളുകളിലും 37കാരനായ വിൻസന്റെ ഗോമസ് കളിച്ചിട്ടുണ്ട്. തന്റെ കരിയറിൽ 302 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള വിസെന്റെ ഗോമസ് 15 ഗോളുകളടിച്ചിട്ടുണ്ട്.
2007-ൽ സ്പാനിഷ് ക്ലബ് ആയ ഹുറകാൻ എഫ്‌സിയിലൂടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ച വിസെന്റെ ഗോമസ് 2009-ൽ കാനറി ഐലൻഡിലെ ടീം ആയ ലാസ് പാൽമാസിൽ എത്തി. അവരുടെ റിസർവ് ടീമിൽ ഒരു സീസൺ കളിച്ച ശേഷം വിസെന്റെ ഗോമസ് 2010-ൽ ലാസ് പാൽമാസ് ടീമിന് വേണ്ടിക്കളിച്ചു. ലാസ് പാൽമാസിനായി 242 മത്സരങ്ങളിൽ ആണ് വിസെന്റെ ഗോമസ് കളിച്ചത്. 2018-ൽ സ്പെയിനിലേക്ക് വിൻസന്റ് ഗോമസ് തിരികെ എത്തുന്നത്.