കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ ജാപ്പനീസ് താരമെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ജാപ്പനീസ് ഫോര്‍വേഡ് ഡെയ്‌സുകെ സകായിയുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു. ജപ്പാൻ, തായ്‌ലൻഡ്, ബെല്‍ജിയം എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലും ലീഗുകളിലും കളിച്ചിട്ടുള്ള സകായ് മികച്ച മുന്നിര താരമാണ്.
ഇതുവരെ 150 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്. തന്റെ കരിറിന്റെ തുടക്കകാലത്ത് ജപ്പാനില്‍ ചെലവഴിച്ച 26 കാരനായ ഫോര്‍വേഡ് U17, U20 ഫിഫ ലോകകപ്പുകളില്‍ ജപ്പാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
-Advertisement-