വീണ്ടുമൊരു വിദേശ സൈനിംഗുമായി ബ്ലാസ്റ്റേഴ്സ്.
സൂപ്പർ സ്ട്രൈക്കർ ഗാരി ഹൂപ്പറെ ടീമിലെത്തിച്ചിരിക്കുവാണ്. 32 കാരനായ ഗാരി നിലവിൽ എ -ലീഗ് ക്ലബ്ബായ വെല്ലിങ്ടൺ ഫിയോണിക്സിനായാണ് കളിക്കുന്നത്.കഴിഞ്ഞ സീസണിൽ ടീമിനായി 21 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടിയിരുന്നു.
പ്രീമിയർ ലീഗ് ക്ലബ്ബുകളായ നോർവിച്ച് സിറ്റി, ഷെഫീൽഡ് യുണൈറ്റഡ്, സെൽറ്റിക് ക്ലബ്ബുകൾക്കായും താരം കളിച്ചിട്ടുണ്ട്. 2010 നും 2013 നും ഇടയിൽ സെൽറ്റിക്കിനായി 130 ലധികം മത്സരങ്ങളിൽ നിന്നും 80 ഗോളുകളും 30 അസിസ്റ്റുകളും സ്വന്തമാക്കി ഗാരി റെക്കോർഡ് ഇട്ടിരുന്നു.
പ്രീമിയർ ലീഗ്,ഇഎഫ്എൽ ചാമ്പ്യൻഷിപ്,ഇഎഫ്എൽ ലീഗ് വൺ,ഇഎഫ്എൽ ലീഗ് ടു, എഫ്എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ്, ഫുട്ബാൾ ലീഗ് ട്രോഫി, എഫ് എ ട്രോഫി, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവയിൽ ഇതുവരെ സ്കോർ ചെയ്ത ആദ്യത്തെ കളിക്കാരൻ എന്ന റെക്കോർഡും താരത്തിനുണ്ട്.