ഗോവയിൽ നിന്നുള്ള യുവഗോൾകീപ്പർ ആൽബിനോ ഗോമസ് കേരളബ്ലാസ്റ്റേഴ്സ് എഫ്‌സിയിയുമായി കരാറൊപ്പിട്ടു. 26കാരനായ ആൽബിനോ ഒഡീഷ എഫ്‌സിയിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കർതാരമായിരുന്ന ആൽബിനോ 2015 ൽ മുംബൈ സിറ്റിഎഫ്‌സിയിലൂടെയാണ് ഐഎസ്‌എല്ലിൽ അരങ്ങേറ്റംകുറിച്ചത്. അവിടെ നിന്നും 2016-17ലെ ഐ-ലീഗ്സീസണിൽ ലോണിലൂടെ ഐസ്വാൾ എഫ്‌സിയിൽചേർന്നു. ആ സീസണിൽ 8 ക്ലീൻ ഷീറ്റുകളോടെ ഐ-ലീഗിൽ ക്ലബ്ബിന് കിരീടം ഉയർത്താൻസഹായിക്കുന്നതായി അൽബിനോയുടെ പ്രകടനം. 2016 ൽ എ.എഫ്.സി അണ്ടർ 23 യോഗ്യതാറൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടർ 23ടീമിൽ അംഗമായിരുന്നു ആൽബിനോ.
“വരാനിരിക്കുന്ന ഐഎസ്‌എൽ സീസണിൽ കേരളബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ എനിക്ക് അതിയായസന്തോഷമുണ്ട്, ഒപ്പം ഏറ്റവും ആവേശഭരിതമായആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻആഗ്രഹിക്കുന്നു. വ്യക്തമായ ദീർഘവീക്ഷണമുള്ളക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതിനാൽതന്നെശരിയായ സ്ഥലത്താണ്എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. എന്റെടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായിതയ്യാറെടുപ്പ് ആരംഭിക്കാനും ഞാൻകാത്തിരിക്കുകയാണ് ”, ആൽബിനോ പറയുന്നു.
“ക്ലബ്ബുമായി കരാറൊപ്പിട്ടതിൽ ആൽബിനോയെഅഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കേരളബ്ലാസ്റ്റേഴ്സ് എഫ്സി സ്പോർട്ടിംഗ് ഡയറക്ടർകരോലിസ് സ്കിൻകിസ് പറഞ്ഞു. ശാരീരികവുംമാനസികവുമായ അദ്ദേഹത്തിന്റെ കഴിവുകളിൽഞാൻ വിശ്വസിക്കുന്നു, ആദ്യദിനം മുതൽ തന്റെപരമാവധി കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട്, വർദ്ധിതആത്മവിശ്വാസത്തോടെ ഞങ്ങളുടെ ടീമിന്റെ ഒരുപ്രധാന ഭാഗമാകാൻ അദ്ദേഹം തയ്യാറാണെന്ന്ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹത്തിന് മികച്ചവർഷങ്ങൾ ആശംസിക്കുന്നു! ”. സ്കിൻകിസ് കൂട്ടിച്ചേർത്തു.