കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം ഇനി കേശു

ഇന്ത്യൻ സൂപ്പർ ലീഗ്2019-2020 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെഭാഗ്യ ചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുള്ള’കേശു’ വിനെ അവതരിപ്പിച്ചു. ക്ലബിന്റെആരാധകരുമായുള്ള സഹകരണം വർധിപ്പിക്കുകഎന്ന സംരംഭത്തിന്റെ ഭാഗമായി, ഭാഗ്യചിഹ്നത്തിനായുള്ള ഏറ്റവും പുതിയരൂപകൽപ്പനകൾ ആരാധകരിൽ നിന്ന്കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്‌ഫോമിലൂടെ ക്ലബ്ക്ഷണിച്ചിരുന്നു. നിരവധി ആരാധകരാണ് കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്‌ഫോമിലൂടെരൂപകൽപ്പനകൾ നൽകി മത്സരത്തിൽപങ്കാളിയായത്. 

ലഭിച്ച നിരവധി എൻ‌ട്രികളിൽ‌നിന്നും തൃശൂർ സ്വദേശിയായ മൃദുൽ‌ മോഹൻനൽകിയ രൂപകൽപ്പനയാണ് ഐഎസ്എൽ ആറാം സീസണിലെ ക്ലബ്ബിന്റ ഭാഗ്യ ചിഹ്നമായകേശുവിന്റെ മുഖമായി തിരഞ്ഞെടുത്തത്.19കാരനായ മൃദുൽ കൊടുങ്ങല്ലൂർ,  പുല്ലൂറ്റ്കെകെടിഎം ഗവണ്മെന്റ് കോളേജ്വിദ്യാർത്ഥിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെഔദ്യോഗിക ചിഹ്നത്തിന്റെ സൃഷ്ടാവായാണ് ഇനിമൃദുൽ അറിയപ്പെടുക.

ഭാഗ്യ ചിഹ്നത്തിന്റെ അവതരണത്തോടൊപ്പം ക്ലബ്ഒരു എക്‌സ്‌ക്ലൂസീവ് കോമിക്ക് സ്ട്രിപ്പുംഅവതരിപ്പിച്ചു. വളരെ രസകരവും,ഉത്തരവാദിത്തവുമുള്ള കഥാപാത്രമായകേശുവിനെ അടിസ്ഥാനമാക്കിയാണ് കോമിക്സ്ട്രിപ്പ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. കൂട്ടായ്‌മ,ഇടപഴകൽ,  സ്‌പോർട്‌സ്മാൻഷിപ്പ് എന്നീ മൂന്ന്പ്രധാന തത്വങ്ങളിൽ അധിഷ്ഠിതവുമാണിത്.മുംബൈ ആസ്ഥാനമായുള്ള പ്രൊഫഷണൽകഥാകൃത്തായ സുദിപ്ത ധ്രുവയാണ് ‘കേശു – പ്ലേവിത്ത് മീ’ സ്റ്റോറികളുടെ സൃഷ്ടാവ്. 

പ്രശസ്തകാർട്ടൂണിസ്റ്റ് അഭിജിത് കിനി തന്റെ വരകളിലൂടെഈ ആശയത്തെ ജീവസുറ്റതാക്കുന്നു.  എല്ലാഹോം-മത്സരങ്ങൾക്കും കാണികളുമായിസംവദിക്കുന്നതിനും ആരാധകരെരസിപ്പിക്കുന്നതിനുമായി കേശു സ്റ്റേഡിയത്തിൽഉണ്ടാകും. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here