സൈബർ അക്രമണത്തിനെതിരെ കൈകോർത്ത് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്കെതിരെ ഉയർന്ന വലിയ ആരോപണമായിരുന്നു സൈബർ ആക്രമണം. സ്വന്തം താരങ്ങൾക്കെതിരെ സൈബർ ആക്രമണം വരെ മഞ്ഞപ്പട നടത്തിയെന്ന് ആരോപണം ഉയർന്നു. ഇനി സൈബർ ആക്രമണങ്ങൾ നടത്തില്ല എന്ന് മഞ്ഞപ്പട പ്രതിജ്ഞ എടുത്തിരിക്കുകയാണ്.
മഞ്ഞപ്പടയുടെ ഈ തീരുമാനത്തിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരിയും ബ്ലാസ്റ്റേഴ്സ് താരങ്ങളും രംഗത്തെത്തി. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ, മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് റാഫി, സികെ വിനീത്, എന്നിവരാണ് മഞ്ഞപ്പടയുടെ ഈ ചരിത്രപരമായ തീരുമാനത്തിന് പിന്തുണയുമായി എത്തിയത്. സികെ വിനീതിനെതിരായ സൈബർ അക്രമണം പോലീസ് സ്റ്റേഷൻ വരെ എത്തിയിരുന്നു.
മഞ്ഞപ്പടയുടെ ഗ്ലോബൽ മീറ്റിലാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫുകൾക്കും സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്ന ആക്രമണങ്ങൾക്ക് എതിരെ പ്രവർത്തിക്കാനും ഇതിനായി #StopCyberAbuse – എന്ന ക്യാമ്പയിൻ തുടങ്ങുന്നതിനുമാണ് മഞ്ഞപ്പട ഗ്ലോബൽ മീറ്റിൽ തീരുമാനിച്ചത്. വിമര്ശനം ആണ് മഞ്ഞപ്പടയുടെ ആരാധകർ നടത്തണ്ടതെന്നും അല്ലാതെ അധിക്ഷേപം അല്ലെന്നും മഞ്ഞപ്പട പറഞ്ഞു. ക്ലബ്ബ് ആരാധകരുടെ ഈ നടപടി ഇരു കയ്യും നീട്ടി ഏറ്റുവാങ്ങിയീരിക്കുകയാണ് ഫുട്ബോൾ ലോകം