കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്കി മാസ്കോട്ടിനെ ആരാധകർക്ക് ഡിസൈൻ ചെയ്യാം

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് ഒരു സുവർണ്ണാവസരം. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ലക്കി മാസ്കോട്ടിന്റെ (ഭാഗ്യ ചിഹ്നത്തിന്റെ) ഡിസൈനുകൾ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ക്ഷണിക്കുന്നു.

ലക്കി മാസ്കോട്ടിന്റെ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രൂപകൽപനകൾ 2019 സെപ്റ്റംബർ 16 മുതൽ 25 വരെ സമർപ്പിക്കാം തിരഞ്ഞെടുക്കുന്ന ഡിസൈൻ വരാനിരിക്കുന്ന സീസണിലുടനീളം ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉൾപ്പെടുത്തുകയും, ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് പ്രെസെന്റ് ചെയ്യുകയും ചെയ്യും. മത്സരത്തിലെ വിജയിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ലക്കി മാസ്കോട്ട് അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള സുവർണ്ണാവസരവും ലഭിക്കും.

ആരാധകർക്ക് വളരെ ഈ മത്സരത്തിന്റെ ഭാഗമാകാൻ ചെയ്യേണ്ടത് ഇത്രമാത്രം. ബ്ലാസ്റ്റേഴ്സ് ലോഗോയിലുള്ള ആനയോട് സാമ്യമുള്ള ഒരു മാസ്കോട്ട് ഡിസൈൻ രൂപകൽപ്പന ചെയ്യുക. ലോഗോയിലുള്ള മഞ്ഞ, നീല എന്നീ നിറങ്ങളുടെ സംയോജനത്തിലാകണം ഭാഗ്യ ചിഹ്നവും രൂപകൽപ്പന ചെയ്യേണ്ടത്. സൃഷ്ടികൾ http://www.keralablastersfc.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ‘ഡിസൈൻ ദി മാസ്‌കോട്ട്’ എന്ന പ്രത്യേക ടാബിൽ ജെപിഇജി, പിഎൻജി, ജിഐഎഫ് ഫോർമാറ്റുകളിൽ അപ്‌ലോഡ് ചെയ്യുക. അന്തിമ രൂപകൽപ്പന ഏഴ് അടി ഉയരത്തിൽ അളക്കാവുന്നതായിരിക്കണം

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here