കേരള ബ്ലാസ്റ്റേഴ്സ് ഇനി അറ്റാക്കിംഗ് ഫുട്ബോൾ കളിക്കും

കേരള ബ്ലാസ്റ്റേഴ്സിൽ നടപ്പാക്കുക അറ്റാക്കിംഗ് ഫുട്ബോൾ എന്ന് തുറന്ന് പറഞ്ഞ് മഞ്ഞപ്പടയുടെ പുതിയ പരിശീലകൻ കിബു വികൂന.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കിബു വികൂന എന്തു ടാക്ടിക്സ് ആകും ക്ലബിൽ
പ്രാവർത്തികമാക്കാൻ പോകുന്നത് എന്ന് ചോദ്യത്തിനുള്ള ഉത്തരമാണ് നൽകിയത്. അറ്റാക്കിംഗ് ഫുട്ബോൾ ആയിരിക്കും തന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് കളികുക എന്ന് വികൂന പറഞ്ഞു. അക്രമണ ശൈലിയാണ് തനിക്കിഷ്ടമെന്നും കിബൂന കൂട്ടിച്ചേർത്തു. തന്റെ ടീമാകണം കളിയുടെ വേഗതയും ഗതിയും നിയന്ത്രിക്കേണ്ടതെന്ന നിർബന്ധം തനിക്കുണ്ടെന്നും വികൂന പറഞ്ഞു.

ബഗാനെ ഐലീഗ് ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് കൊച്ചിയിലേക്ക് വികൂന എത്തുന്നത്. മോഹൻ ബഗാനിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോളിലൂടെ ആയിരുന്നു വികൂനയുടെ ചുണക്കുട്ടികൾ പുറത്തെടുത്തത്. അതിനാൽ അതേ അറ്റാക്കിംഗ് ഫുട്ബോൾ കേരള ബ്ലാസ്റ്റേഴ്സിലും പുനരാവർത്തിക്കാനാകും എന്നാണ് കിബു വികൂന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

പന്ത് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ പ്രസ് ചെയ്ത് തിരികെ പന്ത് നേടൽ ആണ് തന്റെയീ ടാക്ടിക്സിൽ പ്രധാനം. കുറച്ച് സമയം പുതിയ ടാക്ടിക്സിൽ ടീം എത്താൻ എടുക്കും. എന്നാൽ മികച്ച ഒരു ടീമിനെ ആകും കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കുക എന്നും വികൂന കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here