കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടിക്കറ്റുകൾ ലഭ്യമായിതുടങ്ങി. പ്രീ സീസണിന്റെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈ ആഴ്ച യുഎയിലേക്ക് പോവുകയാണ്. യു എ ഇയിലെ മത്സരങ്ങള്‍ക്ക് ആയുള്ള ടിക്കറ്റുകള്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പുറത്തിറക്കി.
സെപ്റ്റംബര്‍ 5 മുതല്‍ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാമ്പാണ് മഞ്ഞപ്പടക്ക് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കും. സെപ്റ്റംബര്‍ 12ന് ഷാര്‍ജ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്ബോള്‍ ക്ലബ്ബിനെയും സെപ്റ്റംബര്‍ 15ന് കഴിഞ്ഞ വര്‍ഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും.
ഷഹാബ് അല്‍ അഹ്ലി സ്റ്റേഡിയം അല്‍ അവിര്‍ ദുബായിലാണ് ബ്ലാസ്റ്റേഴ്സിന്റെ അല്‍ അഹ്ലിക്കെതിരായ പോരാട്ടം. മിഡിൽ ഈസ്റ്റിലെ മഞ്ഞപ്പടക്ക് ആവേശമാവും കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡീലീസ്റ്റ് സന്ദർശനം.