പ്രീ സീസണിൽ വമ്പൻ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്. യുഇയിലെ പ്രീസീസണില്‍ ശക്തരായ അല്‍ വാസൽ കേരള ബ്ലാസ്റ്റേഴ്സിനെ എകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ആണ് പരാജയപ്പെട്ടുത്തിയത്.
കളിയുടെ ഫസ്റ്റ് ഹാഫിൽ അല്‍ വാസല്‍ 4 ഗോളുകളുടെ ലീഡ് എടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ലൂണയും ലെസ്കോവിചും ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. പുതിയ സൈനിംഗായ ജപ്പാനീസ് താരം ഡയ്സുകെ രണ്ടാം പകുതിയിലും കളത്തിലിറങ്ങി. ഇനി രണ്ട് പ്രീ സീസൺ മാച്ചുകൾ മഞ്ഞപ്പടക്ക് ബാക്കിയുണ്ട്.
സെപ്റ്റംബര്‍ 12ന് ഷാര്‍ജ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്ബോള്‍ ക്ലബ്ബിനെയും സെപ്റ്റംബര്‍ 15ന് അല്‍ അഹ്ലിയെയും കേരള ബ്ലാസ്റ്റേഴ്സ് നേരിടും.
-Advertisement-