കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി വന്നു, ഇനി കളിമാറും

ലോകമെമ്പാടുമുള്ള മുന്‍നിര തൊഴിലാളികളുടെ അചഞ്ചലവും ധീരവുമായ മനോഭാവത്തിനുള്ള ആദരവായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി) ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് പുറത്തിറക്കിയതായി അഭിമാനപുരസരം പ്രഖ്യാപിച്ചു. ഈ വര്‍ഷമാദ്യം തുടങ്ങിയ #SaluteOurHeroes കാമ്പെയിന്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ്, കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കാന്‍ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ഔദ്യോഗിക മൂന്നാം കിറ്റ് സമര്‍പ്പിക്കാനുള്ള ക്ലബ്ബിന്റെ തീരുമാനം. ലോകമെമ്പാടുമുള്ള മലയാളി മുന്‍നിര തൊഴിലാളികളുടെ അനേക പ്രചോദനാത്മകമായ കഥകളും അശാന്ത പരിശ്രമങ്ങളും വെളിച്ചത്തുകൊണ്ടുവരാന്‍ ക്ലബ്ബിന്റെ ശക്തമായ സോഷ്യല്‍ മീഡിയ സാനിധ്യം ഈ കാമ്പെയിനിലൂടെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ തെരഞ്ഞെടുത്ത മത്സരങ്ങളില്‍ ക്ലബ്ബ് താരങ്ങള്‍ ഈ കിറ്റ് അഭിമാനത്തോടെ അണിയും.

ക്ലബ്ബിന്റെ കടുത്ത ആരാധകരിലൊരാളാണ് ഈ പ്രത്യേക കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് പ്രഖ്യാപിക്കുന്നതിലും ക്ലബ്ബിന് അഭിമാനമുണ്ട്. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഇരുപതുകാരിയായ ബി.എസ്.സി വിദ്യാര്‍ഥിനി സുമന സായിനാഥാണ് അതുല്യവും ശ്രദ്ധാപൂര്‍വം രൂപപ്പെടുത്തിയതുമായ ഈ ഡിസൈന്‍ രൂപകല്‍പ്പന ചെയ്തത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച മുന്നൂറിലധികം ഡിസൈന്‍ എന്‍ട്രികളില്‍ നിന്നാണ് സുമനയെ വിജയിയായി തെരഞ്ഞെടുത്തത്.
ക്ലബ്ബിനെ പിന്തുണക്കുന്നവര്‍ക്ക് ക്ലബ്ബിന് വേണ്ടി മൂലരൂപ മാതൃക നിര്‍മിക്കാനും ഈ മത്സരം വഴി ക്ലബ്ബ് അവസരം നല്‍കി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here