കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം ശക്തമാക്കുന്നതിനായി വിദേശതാരം മഞ്ഞപ്പടയുടെ വൻമതിലാവാനെത്തുന്നു.
പ്രതിരോധനിര താരം കോസ്റ്റ എൻഹമോയ്ൻസുവിനെ സ്വന്തമാക്കി മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്. ദേശീയ മാധ്യമമായ ഖേൽ നൗവാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ കിബു വികൂനയുടെ പ്രത്യേക താത്പര്യമാണ് ഈ സൂപ്പർ താരത്തെ ക്ലബ്ബിലേക്കെത്തിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വിക്കുനയുടെ കീഴിൽ പോളിഷ് ക്ലബ്ബായ സാഗ്ലെബി ലുബിൻ എഫ്സിയിൽ കളിച്ചിട്ടുണ്ട് കോസ്റ്റ. കഴിഞ്ഞ ഏഴ് വർഷകാലം ചെക്ക് റിപ്പബ്ലിക് വമ്പന്മാരായ സ്പാർട്ട പ്രാഗുവിനായാണ് 34കാരനായ കോസ്റ്റ കളിച്ചത്. പ്രതിരോധത്തിൽ നായകനില്ലാതെ ഉഴലുന്ന മഞ്ഞപ്പടയുടെ പ്രതിരോധത്തിൽ കോസ്റ്റയുടെ വരവ് ഗുണം ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
-Advertisement-