കേരള ബ്ലാസ്റ്റേഴ്സ് ഡാ. ഐഎസ്എല്ലിൽ ബെംഗളൂരുവിനെ കണ്ടം വഴി ഓടിച്ച് മഞ്ഞപ്പട. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ തോൽപ്പിച്ചത്. രാഹുൽ കെപിയുടെ 95ആം മിനുട്ടിലെ വെടിക്കെട്ട് ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ഒരു ക്ലാസിക്ക് കൗണ്ടർ അറ്റാക്കിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ജയം സ്വന്തമാക്കിയത്.
ആദ്യ പകുതിയിൽ ബെംഗളൂരു എഫ്സി ക്ലെയ്റ്റൻ സിൽവയുല്യുടെ ലീഡ് നേടി. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മാത്രമാണ് ഗോൾ മടക്കിയത്. പ്യൂട്ടിയയാണ് മഞ്ഞപ്പടക്കായി ഗോളടിച്ചത്. പ്യൂട്ടിയയിടെ ആദ്യ ഐഎസ്എൽ ഗോളാണിന്ന് പിറന്നത്. പിന്നെ ഒടുവിൽ ആരാധകർ കാത്തിരിക്കുന്ന ഗോളുമായി രാഹുൽ കെപി എത്തി. 13 പോയന്റുമായി കേരള ബ്ലാസ്റ്റേഴ്സ് 9മതാണിപ്പോൾ.
-Advertisement-