ബ്ലാസ്റ്റേഴ്സ് വിട്ട ജിങ്കനെ റാഞ്ചാൻ ഖത്തറിൽ നിന്നടക്കമുള്ള വിദേശ ക്ലബ്ബുകൾ

കേരള ബ്ലാസ്റ്റേഴ്സ് വിട്ട സന്ദേശ് ജിങ്കനെ റാഞ്ചാൻ ഖത്തറിൽ നിന്നടക്കമുള്ള വിദേശ ക്ലബ്ബുകൾ രംഗത്ത്. മഞ്ഞപ്പടക്ക് വേണ്ടി 78 മത്സരങ്ങൾ കളിച്ച താരം ഇന്നലെയാണ് ക്ലബ്ബ് വിട്ടത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ഖത്തർ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ക്ലബ്ബുകൾ രംഗത്ത്. അതേ സമയം വിദേശത്തേയ്ക്ക് ട്രെയലിന് പോകാന്‍ സന്ദേശ് ജിങ്കന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും എടികെയും ബഗാനുമാണ് ജിങ്കനായി രംഗത്തുള്ളത്. ആറ് സീസണുകളിലായി ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട് ജിങ്കൻ. രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിൽ എത്തിക്കാൻ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട് സന്ദേശ് ജിങ്കൻ എന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നായകൻ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here