കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിൽ. മഞ്ഞപ്പടയുടെ പ്രതിരോധ നായകൻ സന്ദേശ് ജിങ്കനെ അർജ്ജുന അവാർഡിനായി സുപാർശ ചെയ്തു . ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നായകനും ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ സെന്റർ ബാക്കായ സന്ദേശ് ജിങ്കന് പുറമേ വനിതാ ടീമിന്റെ സ്ട്രൈക്കർ ആയ ബാലാ ദേവിയും ഇത്തവണത്തെ അർജുന അവാർഡിനായി ശുപാർശ ചെയ്യപ്പെട്ടു. ഇവരെ രണ്ട് പേരെയും ആണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ട് വെച്ചത്.
ഇരു താരങ്ങളും രാജ്യത്തിനായി നടത്തുന്ന സ്ഥിരതയാർന്ന പ്രകടങ്ങൾ കണക്കിൽ എടുത്താണ് ഈ ശുപാർശ. ഇന്ത്യൻ ടീമിന്റെ സ്ഥിരം സെന്റർ ബാക്കാണ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയ താരമായ ജിങ്കന് ഈ സീസണിൽ പരിക്ക് കാരണം ഒരു മത്സരം വരെ കളിക്കാൻ ആയിരുന്നില്ല. എങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധർക്ക് എപ്പോളും പൂർണ പിന്തുണ നൽകാൻ ജിങ്കൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു.
-Advertisement-