കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, ഇവാൻ വുകമാനോവിചിന് വിലക്ക് വരുന്നു

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, ഇവാൻ വുകമാനോവിചിന് വിലക്ക് വരുന്നു. മാധ്യമ പ്രവർത്തകനായ മാർക്കസാണ് ഈ വാർത്ത പുറത്ത് വിട്ടത്. അതേ സമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ കനത്ത നടപടികൾക്ക് സാധ്യതയില്ല. ചെറിയ തുക മാത്രമേ പിഴയായി ഉണ്ടാവു എന്നാണ് റിപ്പോർട്ടുകൾ. ഇവാന് വിലക്ക് വരുന്നു എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ബെംഗളൂരു എഫ്സിക്കെതിരായ കളിക്കിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കളിക്കിടെ ബെംഗളൂരുവിനായി ഫ്രീ കിക്ക് ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഡിഫെന്റ് ചെയ്യാൻ ഒരുങ്ങും മുൻപ് കിക്കെടുത്ത സുനിൽ ഛേത്രി ഗോളടിച്ചു.

ഈ വിവദ ഗോൾ ബെംഗളൂരുവിനായി റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടു. ഒടുവിൽ ബെംഗളൂരു ജയിച്ചതായി ഒഫീഷ്യൽ പ്രഖ്യാപനവും വന്നു. കേരള ബ്ലാസ്റ്റേഴ്സ് പ്രതിഷേധവും വിവാദ ഗോളും റഫറിയുടെ ഏകപക്ഷീയമായ തീരുമാനവും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here