ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ മഴ. ചെന്നൈയിന്റെ ഗോൾ മഴയാണ് കൊച്ചിയിൽ ഇന്ന് പിറന്നത്. മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് പിറകിൽ പോയിരിക്കുകയാണ്. ചെന്നൈയിൻ അറ്റാക്കിന് മുന്നിൽ കീഴടങ്ങുന്ന ബ്ലാസ്റ്റേഴ്സിനെ ആണ് കാണാൻ കഴിഞ്ഞത്.
ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടിലാണ് മൂന്ന് ചെന്നൈയിൻ ഗോളുകളും പിറന്നത്. ആദ്യ ഗോൾ കീപ്പർ രഹ്നേഷിന്റെ പിഴവിലാണ് ഗോൾ വന്നത്. ഗോളിയുടെ പാസ് നേരെ ക്രിവെലാരോയുടെ കാലിലേക്ക് പോയപ്പോൾ നിമിഷ നേരം കൊണ്ട് അത് ഗോളായി. വൈകാതെ ക്രിവലാരോയുടെ അസിസ്റ്റിൽ നിന്ന് വാൽസ്കിസ് രണ്ടാം ഗോൾ നേടി. ഇത് കൊണ്ട് അവസാനിച്ചെന്ന് കരുതിയാൽ തെറ്റി. അതാ വരുന്നു ക്രിവലാരോയുടെ മൂന്നാം ഗോൾ.
-Advertisement-