കേരള ബ്ലാസ്റ്റേഴ്സിന് കോടികളുടെ വമ്പൻ പിഴ. കോച്ച് ഇവാനെതിരെയും നടപടി വരും. മാധ്യമ റിപ്പോർട്ട് അനുസരിച്ച് 5മുതൽ 7 കോടിയോളം രൂപ പിഴ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് അടക്കേണ്ടി വരിക. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് കേരള ബ്ലാസ്റ്റേഴ്സിനോട് ഈടാക്കുന്നത്.
ഇതിന് പുറമേ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിനെതിരെ വേറെ നടപടിയും ഉണ്ടാകും. മിക്കവാറും ഐഎസ്എൽ നിന്നും കോച്ച് ഇവാൻ വുകമാനോവിചിനെ വിലക്കാനാവും സാധ്യത. ബെംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടത്.
-Advertisement-