കിരീട പ്രതീക്ഷയുമായി ഈ സീസണിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് പരിക്ക് എന്ന ഘടകമാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ്. എല്ലാ വർഷവും റ്റീമുകൽ ഇങ്ങനെ പരിക്ക് കാരണം കഷ്ടപ്പെടാറുണ്ട്. ഇത്തവണ നിർഭാഗ്യം കാരണം ആ വിധി മഞ്ഞപ്പടക്കാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ സീസണിലെയും ഒരേ ഒരു സൂപ്പർ താരം ജിങ്കൻ ആയിരുന്നു. എന്നാൽ മഞ്ഞപ്പടയുടെ പ്രതിരോധ നായകൻ ജിങ്കന് ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ ആയില്ല എന്നും ഇഷ്ഫാഖ് കൂട്ടിച്ചേർത്തു.
സീസണിൽ 2 അടുപ്പിച്ചുള്ള കളികളിൽ ഒരു ടീമിനെ ഇറക്കാൻ പോലും ബ്ലാസ്റ്റേഴ്സിനായില്ല. ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിന് പരിക്ക് ഇല്ലായിരുന്നു എങ്കിൽ മികച്ച ഫലങ്ങൾ കിട്ടിയേനെ എന്നും ഇഷ്ഫാഖ് പറഞ്ഞു. ഇനിയുള്ള മത്സരങ്ങൾ ജയിച്ച് മാക്സിമം പോയന്റ് നേടാനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
-Advertisement-