കേരള ബ്ലാസ്റ്റേഴ്സിന് ആവേശമായി ഇഷാൻ പണ്ഡിത എത്തി

കേരള ബ്ലാസ്റ്റേഴ്സിന് ആവേശമായി ഇഷാൻ പണ്ഡിത എത്തി. 2 വര്‍ഷത്തെ കരാറില്‍ ആണ് സൂപ്പർ താരം കൊച്ചിയിൽ എത്തുന്നത്. ബംഗളൂരുവിലെ ബിഡിസിഎ ഡിവിഷൻ എ സംസ്ഥാന ലീഗില്‍ തരംഗം സൃഷ്ടിച്ച്‌ ഫുട്ബോള്‍ ജീവിതം ആരംഭിച്ച പണ്ഡിത, 2014ല്‍ 16-ാം വയസ്സില്‍ സ്പെയിനിലേക്ക് മാറി.

അവിടെ യുഡി അല്‍മേരിയയുടെയും സിഡി ലെഗനെസിന്റെയും ഒപ്പം സമയം ചിലവഴിച്ചു.

2020-ല്‍ എഫ്‌സി ഗോവയ്‌ക്കൊപ്പം ഇഷാൻ ഇന്ത്യയിലേക്ക് മടങ്ങി, 11 ഐ‌എസ്‌എല്‍ മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ സ്‌കോര്‍ ചെയ്തു . ബ്ലാസ്റ്റേഴ്‌സുമായി ഒപ്പിടുന്നതിന് മുമ്ബ്, 25-കാരനായ സ്‌ട്രൈക്കര്‍ 2022-ല്‍ ഹീറോ ISL ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ്‌സിയ്‌ക്കൊപ്പം 2 വര്‍ഷം ചെലവഴിച്ചു.

പണ്ഡിത 50-ലധികം മത്സരങ്ങളില്‍ പങ്കെടുക്കുകയും വിവിധ മത്സരങ്ങളില്‍ 10 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. 2021-ല്‍ അദ്ദേഹത്തിന് ദേശീയ ടീമില്‍ എത്താനും ആയി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here